
കോളിവുഡിൽ ഹാസ്യനടനായി അരങ്ങേറ്റം കുറിച്ച സന്താനം ഇപ്പോൾ തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളാണ്. ഇദ്ദേഹം കഥാനായകനായി അഭിനയിച്ച് അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം 'ഡി ഡി നെക്സ്റ്റ് ലെവൽ' ആണ്. പ്രേം ആനന്ദ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം മെയ്-16 റിലീസാകുമെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ഹാസ്യനടനിൽ നിന്നും ഹീറോയായി പ്രൊമോഷൻ നേടി തുടർന്ന് കഥാനായകനായി അഭിനയിച്ചുവന്ന സന്താനം വീണ്ടും ഒരു ചിത്രത്തിൽ ഹാസ്യനടനായി നടനായി അഭിനയിക്കാനായിരിക്കുകയാണ്. ആരുടെയൊപ്പം എന്നാൽ ചിമ്പുവിനൊപ്പം! രാംകുമാർ ബാലകൃഷ്ണൻ ചിമ്പുവിനെ നായകനാക്കി സംവിധാനം ചെയ്യുന്ന സിമ്പുവിന്റെ 49-മത്തെ ചിത്രത്തിലാണ് സന്താനം കൊമേഡിയനായി അഭിനയിക്കാനിരിക്കുന്നത്. 'വാലു,' 'വാനം', 'ഒസ്തി' തുടങ്ങിയ ചിത്രങ്ങളിൽ സന്താനം ചിമ്പുവിനൊപ്പം അഭിനയിച്ചിട്ടിട്ടുണ്ട്. സന്താനത്തിനെ സിനിമയിലേക്ക് കൊണ്ടുവന്നതിലും, സന്താനത്തിന്റെ വളർച്ചയിലും ചിമ്പു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചിമ്പുവിന്റെ ക്ഷണം സ്വീകരിച്ച് സന്താനം ഈ ചിത്രത്തിൽ ഹാസ്യനടനായി അഭിനയിക്കാൻ സമ്മതിച്ചിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.
Photo Courtesy - Google











